KeralaLatest NewsNews

ലോകകേരളസഭ ബഹിഷ്ക്കരണം: എം.എ.യൂസഫലിയുടെ പരമാര്‍ശം നിര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ്

ലോകകേരള സഭയിൽ പങ്കെടുക്കേണ്ടെന്നത് യു.ഡി.എഫിന്റെ വിശാലമായ തീരുമാനമാണ്.

തിരുവനന്തപുരം: ലോകകേരളസഭ ബഹിഷ്ക്കരണത്തില്‍ എം.എ.യൂസഫലിയുടെ പരമാര്‍ശത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എം.എ.യൂസഫലിയുടെ പരമാര്‍ശം നിര്‍ഭാഗ്യകരമാണെന്നും യൂസഫലിയുമായി സംസാരിച്ചിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ലോകകേരളസഭയിൽ നിന്ന് വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് യൂസഫലിയോട് പറഞ്ഞിരുന്നുവെന്നും ബഹിഷ്ക്കരണം ഭക്ഷണത്തിന്‍റേയും താമസത്തിന്‍റേയും കാര്യമായി പറഞ്ഞത് ശരിയായില്ലെന്നും വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ലോകകേരള സഭയിൽ യു.ഡി.എഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകൾ പങ്കെടുക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലോകകേരള സഭയിൽ യു.ഡി.എഫ് നേതാക്കൾ മാത്രമാണ് പങ്കെടുക്കാത്തതെന്നും യു.ഡി.എഫ് പ്രവാസികളെ മാനിക്കുന്നുവെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അവരുടെ കാര്യത്തിൽ വേർതിരിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ

‘ലോകകേരള സഭയിൽ പങ്കെടുക്കേണ്ടെന്നത് യു.ഡി.എഫിന്റെ വിശാലമായ തീരുമാനമാണ്. രാഷ്ട്രീയം നോക്കാതെ പ്രവാസികളെല്ലാവരും ലോകകേരള സഭയിൽ പങ്കെടുത്തോട്ടെ എന്ന നിലപാടാണ് മുസ്‌ലിം ലീഗിനുള്ളത്. ഈ വിഷയത്തിൽ രാഷ്ട്രീയം കൂട്ടിക്കലർത്തേണ്ട കാര്യമില്ല’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button