KeralaLatest NewsNews

കനത്ത മഴ : പ്രതിപക്ഷ നേതാവിന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി

പറവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെയും വീടുകളില്‍ വെള്ളം കയറി

കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ യുഎഇ സന്ദര്‍ശനം റദ്ദാക്കി പ്രതിപക്ഷ നേതാവ്. രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനമാണ് വി ഡി സതീശൻ റദ്ദാക്കിയത്. ഇന്ന് വൈകിട്ട് കൊച്ചിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് പുറപ്പെടേണ്ടിയിരുന്നത്.

read also: അതി തീവ്രമഴ തുടരുന്നു: പ്രവേശനോത്സവം മാറ്റിവച്ചു

ശക്തമായ മഴയിൽ എറണാകുളം ജില്ലയിലും പറവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെയും വീടുകളില്‍ വെള്ളം കയറി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര റദ്ദാക്കിയത്. അടുത്ത രണ്ട് ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button