KeralaLatest NewsNews

അതി തീവ്രമഴ തുടരുന്നു: പ്രവേശനോത്സവം മാറ്റിവച്ചു

കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ നാളെ(മെയ്‌ 30)ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ അംഗൻവാടിയിൽ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

read also: ബൈക്കിന്റെ പിൻസീറ്റില്‍ നിന്ന് തെറിച്ചുവീണ് അറുപതുകാരി മരിച്ചു

വേനലവധി കഴിഞ്ഞ് അംഗൻവാടിയും സ്കൂളുമെല്ലാം തുറക്കാനുള്ള ഒരുക്കത്തിനിടയിലാണ് മഴ ശക്തമാകുന്നത്. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂൺ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button