Latest NewsIndia

വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിൽ ഭാര്യ 4 മാസം ഗർഭിണി: പോലീസിൽ പരാതിയുമായി യുവാവ്

ലക്നൗ: വിവാഹം കഴിഞ്ഞ് ഒന്നര മാസം ആയപ്പോൾ തന്നെ ഭാര്യ നാല് മാസം ഗർഭിണിയെന്ന് കണ്ടെത്തി പൊലീസിൽ പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിലാണ് സംഭവം. വയറുവേദനയാണെന്നു പരാതിപ്പെട്ടതോടെയാണ് യുവതി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സ്കാനിങ് നടത്തിയപ്പോൾ നാലുമാസം ഗർഭിണിയാണെന്ന് ഡോക്ടർ അമ്മായിയമ്മയെ അറിയിക്കുകയായിരുന്നു.

തുടർന്നാണ് യുവാവും കുടുംബവും പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. ഗ്രാമത്തിലെ ബന്ധു മുഖേന ഒന്നര മാസം മുൻപ് അയൽ ജില്ലയിൽ നിന്നുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചെന്നും എന്നാല്‍, തട്ടിപ്പിന് ഇരയായെന്നും കാണിച്ചാണ് പരാതി നൽകിയത്.

ഗർഭിണിയാണെന്ന വിവരം നേരത്തേ അറിയാമായിരുന്നെങ്കിലും യുവതിയും കുടുംബവും സത്യം മറച്ചുവെച്ചു തങ്ങളെ ചതിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുകയാണെന്ന് കൊൽഹുയി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അഭിഷേക് സിങ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button