Latest NewsIndiaNews

അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചു: 35 വാട്സാപ് ഗ്രൂപ്പുകൾ നിരോധിച്ചതായി കേന്ദ്രം

ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ച സംഭവത്തിൽ, 35 വാട്സാപ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഗ്നിപഥിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ വാട്സാപ് പോലുള്ള സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനെ തുടർന്നാണ് സർക്കാർ നടപടി. വിഷയവുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വസ്തുതാ അന്വേഷണത്തിനായി കേന്ദ്രസർക്കാർ 87997 11259 എന്ന നമ്പർ അവതരിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ബിഹാർ സർക്കാർ ജൂൺ 19 വരെ, 12 ജില്ലകളിലെ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അറസ്റ്റിലായ പ്രതിഷേധക്കാരുടെ മൊബൈൽ ഫോണുകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ കോച്ചിങ് സെന്ററുകളുടെ പങ്ക് വ്യക്തമാക്കുന്നതായി പട്‌നയിലെ ജില്ലാ ഭരണകൂടം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button