Latest NewsNewsIndiaBusiness

ഗോൾഡ് ബോണ്ട് സ്കീം: വിൽപ്പന നാളെ മുതൽ

2015 ലാണ് കേന്ദ്ര സർക്കാർ ഗോൾഡ് ബോണ്ട് സ്കീം ആരംഭിച്ചത്

ഗോൾഡ് ബോണ്ട് സ്കീം സീരീസ്- ഒന്നിന്റെ വിൽപ്പന നാളെ ആരംഭിക്കും. ജൂൺ 24 വരെയാണ് ഈ സ്കീം മുഖാന്തരം ഗോൾഡ് ബോണ്ടുകൾ വാങ്ങാൻ സാധിക്കുക. കേന്ദ്ര സർക്കാരിന്റെ നടപ്പുവർഷത്തെ ഗോൾഡ് ബോണ്ട് സ്കീംമിനാണ് നാളെ തുടക്കമാകുന്നത്.

ഒരു ഗ്രാം സ്വർണത്തിന് 5,091 രൂപ നിരക്കിലാണ് ഗോൾഡ് ബോണ്ട് വാങ്ങാൻ സാധിക്കുക. കൂടാതെ, ഡിജിറ്റലായി അപേക്ഷിക്കുന്നവർക്കും പണം അടയ്ക്കുന്നവർക്കും പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും. ഗ്രാമിന് 50 രൂപയുടെ ഡിസ്കൗണ്ടാണ് നൽകുന്നത്. വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷം 4 കിലോ സ്വർണമാണ് വാങ്ങാൻ കഴിയുന്നത്. കൂടാതെ, ഗോൾഡ് ബോണ്ടിൽ 2.5 ശതമാനം പലിശ ലഭിക്കും.

Also Read: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: കെ.വി ശശികുമാര്‍ വീണ്ടും റിമാന്‍ഡില്‍

2015 ലാണ് കേന്ദ്ര സർക്കാർ ഗോൾഡ് ബോണ്ട് സ്കീം ആരംഭിച്ചത്. ഭൗതിക സ്വർണത്തിന്റെ ഡിമാൻഡും ഇറക്കുമതിയും കുറയ്ക്കാനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button