KeralaLatest NewsNews

വി.ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സച്ചിദാനന്ദൻ

 

 

തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തകർ സാമൂഹിക പ്രശ്നങ്ങളിൽ മിണ്ടുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി കവി സച്ചിദാനന്ദൻ രംഗത്ത്. എല്ലാ വിഷയത്തിലും എഴുത്തുകാർ പ്രതികരിക്കേണ്ടതില്ലെന്നാണ് അ‌ദ്ദേഹം പറഞ്ഞത്. പ്രതികരിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ ചായ്‌വ് ഉണ്ടാകാം, എന്നാൽ, തനിക്ക് രാഷ്ട്രീയമില്ലെന്നും അ‌ദ്ദേഹം വ്യക്തമാക്കി. താന്‍ ആരുടെയും ഔദാര്യം പറ്റുന്നില്ലെന്നും ശരിയെന്ന് തോന്നുന്നതില്‍ പ്രതികരിക്കുമെന്നും സച്ചിതാനന്ദൻ തുറന്നടിച്ചു.

‘എഴുത്തുകാർ എല്ലാക്കാര്യങ്ങളിലും പ്രതികരിക്കണമെന്നു നിർബന്ധിക്കുന്നതിൽ എന്തോ പ്രശ്നമുണ്ട്. തങ്ങൾക്ക് പ്രധാനമെന്ന് തോന്നുന്ന കാര്യങ്ങളിൽ സംവദിക്കുകയാണ് പതിവ്. എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ല. അത് ഓരോ എഴുത്തുകാർക്കും വിടേണ്ട ഒന്നാണ്.’ -സച്ചിദാനന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button