KeralaLatest NewsNews

വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം

 

 

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്.

റേസിങ്ങിനിൽ വാഹനങ്ങൾ മുന്നോട്ട് കുതിക്കുന്നതിനിടെ ഇരു വാഹനങ്ങളും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അഞ്ചരയോടെയായിരുന്നു അപകടം.

രണ്ടു പേരുടെയും മൃതദേഹം വിഴിഞ്ഞം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് നിരനന്തരമായി ബൈക്ക് റേസിങ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button