Latest NewsNewsIndiaTechnology

വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്: സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

വിപിഎൻ മുഖാന്തരം സ്വകാര്യത പങ്കുവയ്ക്കാതെ സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും

രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ), ക്ലൗഡ് സ്റ്റോറേജ് എന്നിവ ഉപയോഗിക്കരുതെന്നാണ് സർക്കാർ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം. നിയന്ത്രണത്തിന് പിന്നിൽ സുരക്ഷാ കാരണങ്ങളാണ്. കൂടാതെ, വിപിഎൻ സേവനങ്ങൾക്ക് കേന്ദ്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ഇന്ത്യൻ കപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നിവയാണ് സർക്കാർ ജീവനക്കാർക്ക് ആഭ്യന്തര മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിട്ടുള്ളത്. രാജ്യത്ത് ഉദ്യോഗസ്ഥർ ഒരേ വിധത്തിലുള്ള സൈബർ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരണമെന്നും ഇത് സുരക്ഷ ഭീഷണി ഒഴിവാക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Also Read: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

വിപിഎൻ മുഖാന്തരം സ്വകാര്യത പങ്കുവയ്ക്കാതെ സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും. റിപ്പോർട്ടുകൾ പ്രകാരം, വിപിഎൻ സേവനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാറിന്റെ കടുത്ത നിയന്ത്രണങ്ങൾ ജൂൺ 28 ഓടെ പ്രാബല്യത്തിൽ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button