Latest NewsIndiaNews

രാജ്യത്ത് കൊറോണ കേസുകളില്‍ വീണ്ടും വര്‍ദ്ധന

കേരളത്തിലും മഹാരാഷ്ട്രയിലും ഉയര്‍ന്ന വ്യാപനം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകളില്‍ വീണ്ടും വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 4,33,09,473 ആയി. 18 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണനിരക്കും (1.21%) വര്‍ദ്ധിച്ചു. ഇതോടെ രാജ്യത്തെ കൊറോണ മരണം 5,24,873 ആയി.

Read Also: ഫ്ലിപ്കാർട്ട്: രാജ്യത്തെ 10,000 കർഷകർക്ക് പരിശീലനം നൽകി

4.32 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 130 ദിവസത്തിന് ശേഷമാണ് പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനത്തിന് മുകളിലെത്തുന്നത്. പ്രതിവാര ടിപിആര്‍ 2.62 ശതമാനമാണ്. നിലവില്‍ 76,700 രോഗികളാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 4,226 സജീവ രോഗികളാണ് കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ദ്ധിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 98.61 ശതമാനമാണ് രോഗമുക്തി നിരക്ക്.

അതേസമയം, രാജ്യത്ത് ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇരുസംസ്ഥാനങ്ങളിലും മൂവായിരത്തിന് മുകളില്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button