Latest NewsNewsIndiaBusiness

വജ്രാഭരണം: കയറ്റുമതി വരുമാനത്തിൽ വർദ്ധനവ്

പ്ലെയിൻ- സ്റ്റഡഡ് ആഭരണങ്ങളുടെ കയറ്റുമതി 27.11 ശതമാനം വർദ്ധിച്ച് 10,897.84 കോടി രൂപയായി

രാജ്യത്ത് വജ്രാഭരണ കയറ്റുമതിയിൽ വൻ വർദ്ധനവ്. ജെം ആന്റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ- മെയ് മാസങ്ങളിലായി കയറ്റുമതിയിൽ 10.8 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, 51,050.54 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് വജ്രാഭരണ രംഗത്ത് ഉണ്ടായത്.

മെയ് മാസത്തിൽ 19.90 ശതമാനമാണ് കയറ്റുമതി രംഗത്തെ വാർഷിക വളർച്ച. 25,365.35 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ 46,376.57 കോടി രൂപയാണ് കയറ്റുമതി വരുമാനം ലഭിച്ചത്.

Also Read: ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

പ്ലെയിൻ- സ്റ്റഡഡ് ആഭരണങ്ങളുടെ കയറ്റുമതി 27.11 ശതമാനം വർദ്ധിച്ച് 10,897.84 കോടി രൂപയായി. കൂടാതെ, മുറിച്ചു മിനുക്കിയ വജ്രാഭരണങ്ങളുടെ കയറ്റുമതിയും വർദ്ധിച്ചിട്ടുണ്ട്. 4.42 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button