KeralaLatest NewsNews

വിമാനത്താവളം വഴി കടത്തിയ സ്വർണ്ണവുമായി പോകവേ വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടി

 

 

കൊടുങ്ങല്ലൂർ: വിമാനത്താവളം വഴി കടത്തിയ സ്വർണ്ണവുമായി പോകവേ പോലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം മലപ്പുറത്തേക്ക് കൊണ്ടുപോകവേയാണ് വാഹനപരിശോധനയ്ക്കിടെ  രണ്ടു പേരെ പോലീസ് പിടികൂടിയത്. ദുബായിൽനിന്ന് സ്വർണ്ണം കൊണ്ടുവന്ന അഴീക്കോട് ചെമ്മാത്ത്പറമ്പിൽ സബീൽ (44), സ്വർണ്ണവുമായി പോയ മലപ്പുറം വള്ളുമ്പറം തൊണ്ടിയിൽ നിഷാജ് (27) എന്നിവരാണ് അറസ്റ്റിലായത്.

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത നിഷാജ് വഴിതെറ്റി പോലീസിന്റെ മുന്നിൽ ചെന്ന് ചാടുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ അഴീക്കോട് ജെട്ടിയിൽ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

വിവരമറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലാണ് നിഷാജ് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button