Latest NewsIndia

പറന്നുയർന്ന ഇൻഡി​ഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ഗുവാഹത്തി: ഗുവാഹത്തിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് ശേഷം പക്ഷി ഇടിച്ചെന്ന് സംശയത്തെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിൽ തന്നെ അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു. IndiGo Airbus A320neo (VT-ITB) 6E 6394 എന്ന വിമാനമാണ് പറന്നുയർന്നതിന് ശേഷം പക്ഷി ഇടിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിലേക്ക് മടങ്ങിയത്.

വിമാനത്തിൽ ആവശ്യമായ പരിശോധനകൾ നടത്തുകയാണെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. പറന്നുയർന്ന ശേഷം അപകടസാധ്യതയുണ്ടായ തുടർച്ചയായ മൂന്നാമത്തെ സംഭവമാണിത്. 185 യാത്രക്കാരുമായി സ്പൈസ് ജെറ്റ് ബോയിംഗ് 737 എൻജിനുകളിൽ ഒന്നിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചക്ക് പട്നയിൽ ഇറക്കി. പിന്നാലെയാണ് ഇൻഡി​ഗോ വിമാനവും തിരിച്ചിറക്കിയത്.

കഴിഞ്ഞ ദിവസം 6,000 അടി ഉയരത്തിൽ എത്തിയിട്ടും ക്യാബിൻ പ്രഷർ ഡിഫറൻഷ്യൽ വീണ്ടെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് ജബൽപൂരിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button