Latest NewsUAENewsInternationalGulf

പണം സ്വീകരിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ കർശന നടപടി: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: പണം സ്വീകരിച്ചു തെറ്റായ വിവരങ്ങളോ അനധികൃത ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് തടവും 20 ലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കും. സമൂഹ മാധ്യമ പേജിലൂടെയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സരിത്തിന് വീണ്ടും നോട്ടീസ്

വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ പുനഃപ്രസിദ്ധീകരിക്കുന്നതിനോ നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കുറ്റക്കാർ രാജ്യത്തിനകത്ത് നിന്നോ പുറത്തു നിന്നോ ആയാലും നടപടി സ്വീകരിക്കും. പിഴ അടച്ചില്ലെങ്കിൽ പ്രസ്തുത വ്യക്തിയുടെ സേവനാന്തര ആനുകൂല്യത്തിൽ നിന്ന് ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കുറ്റകരമായ ഉള്ളടക്കം അടങ്ങിയ ഒരു ഓൺലൈൻ അക്കൗണ്ടിന്റെയോ വെബ്സൈറ്റിന്റെയോ പ്രവർത്തനം നിയന്ത്രിക്കുകയോ മേൽനോട്ടം വഹിക്കുകയോ പരസ്യം സ്വീകരിക്കുകയോ ചെയ്യുന്ന വ്യക്തിക്കും ശിക്ഷ ലഭിക്കും.

Read Also: മസ്‌കത്തിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: ഒമാൻ എയർ

shortlink

Related Articles

Post Your Comments

Related Articles


Back to top button