Latest NewsNewsIndiaBusiness

യെസ് ബാങ്ക്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

7 ദിവസം മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ നൽകും

യെസ് ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ പലിശ നിരക്കുകൾ അറിയാം.

7 ദിവസം മുതൽ 14 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ നൽകും. 15 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനമാണ് പലിശ നൽകുന്നത്. 6 മാസം മുതൽ 9 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനമാണ് പലിശ നിരക്ക്. ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 5.0 ശതമാനം പലിശ ലഭിക്കും.

Also Read: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന അവകാശം ഇനി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് സ്വന്തം

പുതുക്കിയ നിരക്ക് പ്രകാരം, ഒരു വർഷം മുതൽ 18 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനമാണ് പലിശ നിരക്ക്. 18 മാസം മുതൽ 3 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം വരെ പലിശ ലഭിക്കും. 3 വർഷം മുതൽ 10 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. ഇതോടെ, ഈ കാലയളവിൽ ഉള്ള നിക്ഷേപങ്ങൾക്ക് 6.50 പലിശ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button