Latest NewsNewsBusiness

വായ്പയെടുക്കുന്നവർക്ക് തിരിച്ചടി! പലിശ നിരക്ക് ഉയർത്താൻ സാധ്യത

നേരത്തെ ഈടില്ലാത്ത ഉപഭോക്തൃ വായ്പകളുടെ റിസ്ക്ക് വെയിറ്റേജ് 100 ശതമാനമായിരുന്നു

രാജ്യത്തെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉടൻ വർദ്ധിപ്പിച്ചേക്കും. പലിശ നിരക്ക് 1.5 ശതമാനം വരെയാണ് കൂട്ടാൻ സാധ്യത. അടുത്തിടെ ഈടില്ലാത്ത വായ്പകളുടെ റിസ്ക്ക് വെയിറ്റേജ് റിസർവ് ബാങ്ക് വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കൂട്ടുക എന്ന തീരുമാനത്തിലേക്ക് ബാങ്കുകൾ എത്തുന്നത്. നഷ്ട സാധ്യതകൾ കൂടുതലുള്ളതിനാൽ ഇത്തരം വായ്പകൾ നൽകുമ്പോൾ ബാങ്കുകൾ കരുതലായി സൂക്ഷിക്കുന്ന പണത്തിൽ 25 ശതമാനം വരെ വർദ്ധനവ് വരുത്തണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം.

റിസർവ് ബാങ്കിന്റെ പുതിയ നയം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വ്യക്തിഗത, ഡിജിറ്റൽ വായ്പകളുടെ വിതരണത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. നേരത്തെ ഈടില്ലാത്ത ഉപഭോക്തൃ വായ്പകളുടെ റിസ്ക്ക് വെയിറ്റേജ് 100 ശതമാനമായിരുന്നു. നിലവിൽ, 25 ശതമാനം കൂടി വർദ്ധിപ്പിച്ചതോടെ ഇത് 125 ശതമാനമായാണ് ഉയർന്നത്. വായ്പകൾ കിട്ടാക്കടമാകാനുളള സാധ്യത കൂടുന്നതിനനുസരിച്ച് ബാങ്കുകൾ കൂടുതൽ തുക കരുതലായി സൂക്ഷിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് വ്യക്തിഗത വായ്പകൾക്ക് ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നത്. പുതിയ മാറ്റം ഫെബ്രുവരി 29 മുതൽ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍, പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button