Latest NewsNewsIndiaBusiness

അദാനി ഗ്രൂപ്പ്: ഈ ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കി

ഓഹരികൾ സ്വന്തമാക്കാൻ ഏകദേശം 609 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ചിലവഴിക്കുന്നത്

ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കി അദാനി പവർ ലിമിറ്റഡ്. സപ്പോർട്ട് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, എറ്റേണസ് റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികളാണ് അദാനി ഗ്രൂപ്പിന് സ്വന്തമായത്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടുണ്ട്.

സപ്പോർട്ട് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന് 280.10 കോടി രൂപയും എറ്റേണസ് റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 329.30 കോടി രൂപയുമാണ് അദാനി പവർ ലിമിറ്റഡ് നൽകുന്നത്. രണ്ട് കമ്പനികളുടെയും ഓഹരികൾ സ്വന്തമാക്കാൻ ഏകദേശം 609 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ചിലവഴിക്കുന്നത്. ഇത് സംബന്ധിച്ച കരാർ 2022 ജൂൺ ഏഴിനാണ് ഒപ്പുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button