Latest NewsNewsInternationalGulfQatar

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു: ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ

ദോഹ: ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. 2 ആരോഗ്യ പ്രവർത്തകർക്കെതിരെയാണ് ഖത്തർ നടപടി സ്വീകരിച്ചത്. ഇതിൽ ഒരാൾ ഫിസിയോതെറപ്പിസ്റ്റും മറ്റേയാൾ കപ്പിങ് തെറാപ്പിസ്റ്റുമായാണ് പ്രവർച്ചിരുന്നത്.

Read Also: ‘സുരേന്ദ്രനും സുരേഷ്‌ ഗോപിയും ഒന്നിച്ച് പ്രവര്‍ത്തിക്കും’: വ്യാജ വാര്‍ത്തകൾക്കെതിരെ പ്രതികരണവുമായി ബി.ജെ.പി

ഇരുവരും പ്രവർത്തിച്ചിരുന്ന ആരോഗ്യ കേന്ദ്രത്തിനെതിരെയും നടപടി സ്വീകരിക്കും. വ്യവസ്ഥകൾ ലംഘിച്ചു പ്രവർത്തിച്ച ഇരുവരെയും കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.

പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ലൈസൻസിങ് വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇരുവരും പ്രവർത്തിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

Read Also: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനുള്ളിൽ: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button