KeralaLatest NewsNews

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവം: ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി കെ.ജി.എം.സി.ടി.എ

 

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അദ്ധ്യാപക സംഘടന രംഗത്തെത്തി. സംഭവത്തിൽ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടി ഇവരെ ബലിയാടാക്കുന്നതാണെന്നും കെ.ജി.എം.സി.ടി.എ വ്യക്തമാക്കി.

യഥാർത്ഥ പ്രശ്നം ജീവനക്കാരുടെയും മറ്റും പരിമിതികളാണെന്നും കെ. ജി.എം.സി.ടി.എ തിരുവനന്തപുരം യൂണിറ്റ് വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. വിശദമായ അന്വേഷണം നടത്തതാതെ എടുത്ത നടപടി പിൻവലിക്കണമെന്നും വാർത്താക്കുറിപ്പിൽ അവർ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഡയാലിസ്സ് നടത്തേണ്ടിവന്നതിനാല്‍ 8:30 ഓടു കൂടി ശസ്ത്രക്രിയ ആരംഭിച്ചു. യൂറോളജി വിഭാഗം തലവന്റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ പരമാവധി ചികിത്സ നല്‍കിയിട്ടും രോഗി നിര്‍ഭാഗ്യവശാല്‍ മരണപ്പെടുകയായിരുന്നു.  എന്നാല്‍, വിശദമായ ഒരു അന്വേഷണവും നടത്താതെ ചികിത്സക്ക് മുന്‍കൈയെടുത്ത വകുപ്പുമേധാവികള്‍ക്ക് സസ്പെന്‍ഷന്‍ നല്‍കുകയാണ് ഉണ്ടായത്.

ഇത് വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ് എന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലും നിരപരാധിയായ ഡോക്ടറെ ത്യശ്ശൂരില്‍ സസ്പൻഡ് ചെയ്യുകയുണ്ടായി.

വിശദമായ അന്വേഷണം നടത്താത ഡോക്ടര്‍മാരെ ബലിയാടുകളാക്കിക്കൊണ്ടുള്ള നടപടികളില്‍ കെ.ജി.എം.സി.ടി.എ ശക്തമായി പ്രതിഷേധിക്കുന്നു. ഈ സംഭവത്തിനെ കുറിച്ചും ആശുപത്രിയിലെ അപര്യാപ്തതകളെ കുറിച്ചും അന്വേഷിച്ച് നടപടികളെടുക്കണമെന്ന് കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു.

അതേ സമയം, ശരിയായ അന്വേഷണം നടത്താതെ എടുത്ത ശിക്ഷാ നടപടികള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കെ.ജി.എം.സി.ടി.എ തിരുവനന്തപുരം യൂണിറ്റ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button