KeralaLatest NewsIndia

സുരക്ഷ സിപിഎം ഏറ്റെടുത്താൽ, ഒരുത്തനും മുഖ്യമന്ത്രിയുടെ അടുത്ത് വരില്ല: കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ സി പി എം ഏറ്റെടുത്താൽ ഒറ്റ ഒരുത്തൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരില്ലെന്ന വാദവുമായി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ സുരക്ഷ സിപിഎം ഏറ്റെടുക്കാമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരിക്കുന്നത്. പാർട്ടി സുരക്ഷ ഏറ്റെടുത്താൽ ഒറ്റ ഒരുത്തൻ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരില്ല – കോടിയേരി പറഞ്ഞു.

പത്തു പോലീസുകാരുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്നതല്ല കേരളത്തിലെ സർക്കാർ. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടുകയാണ്. വാഹനം തട്ടിയാൽ കോലാഹലം സൃഷ്ടിക്കാനാണ് അത്. മുഖ്യമന്ത്രിയെ കല്ലെറിയാമെന്നു കരുതിയാൽ അത് ഏറ്റുവാങ്ങി തിരികെ എറിയുന്ന ജനസമൂഹമുണ്ടെന്ന് മറക്കരുത്. മുഖ്യമന്ത്രിയെ കല്ലെറിയാമെന്നത് വ്യാമോഹം. തീക്കളി നിറുത്തിയില്ലെങ്കിൽ ജനങ്ങൾ പാഠം പഠിപ്പിക്കും- കോടിയേരി പറഞ്ഞു.

എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയത് പലർക്കും ഇഷ്ടപ്പെട്ടില്ല. മാധ്യമങ്ങൾ എൽ ഡി എഫിനെതിരെ നീങ്ങി. എന്നാൽ ജനങ്ങൾ ഒപ്പം നിന്നു. സ്വർണക്കടത്ത് കേസ് വന്നപ്പോൾ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടു. ഇതുവരെ എന്തുകൊണ്ട് സ്വർണം അയച്ചവരെ കണ്ടെത്തിയില്ല- കോടിയേരി ചോദിച്ചു. വിമാനത്തിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കേണ്ടി വന്നതെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരത്ത് എൽ ഡി എഫ് ജനകീയ സംഗമത്തിലാണ് കോടിയേരിയുടെ പ്രസ്താവന. അതേസമയം ഇത് മുഖ്യമന്ത്രിയിൽ നിന്ന് ജനങ്ങളെ അകറ്റുന്ന കോടിയേരിയുടെ പ്രഖ്യാപനമാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button