KeralaLatest NewsNews

ട്രെയിനില്‍ നിന്ന് വീണ് ഫിലിപ്പീന്‍സ് യുവതി മരിച്ചു : മലയാളിയായ കാമുകന്‍ കസ്റ്റഡിയില്‍

ഫിലിപ്പീന്‍സ് യുവതിയുടെ മരണം, മലയാളി കാമുകന്‍ പോലീസ് കസ്റ്റഡിയില്‍

ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് ഫിലിപ്പീന്‍സ് യുവതി മരിച്ചു. സേലത്തിന് സമീപമായിരുന്നു അപകടം. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മനില സ്വദേശിനി റെയ്ച്ചലാണ് (35) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ കാമുകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹെര്‍ബല്‍ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഹാരിസാണ് (48) കസ്റ്റഡിയിലുള്ളത്.

Read Also: ‘ഡി.വൈ.എഫ്‌.ഐക്കാരൻ പെട്ടിയെടുത്ത് ഓടിയത് സോഷ്യല്‍ മീഡിയയില്‍ പടം വരാന്‍ വേണ്ടി’: വി.ഡി. സതീശന്‍

പൊലീസ് പറയുന്നത് ഇങ്ങനെ, സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. 10 ദിവസം മുമ്പാണ് റെയ്ച്ചല്‍ ഹാരിസിനെ കാണാന്‍ ഫിലിപ്പീന്‍സില്‍ നിന്ന് ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന്, ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്ത് ബംഗളൂരുവില്‍ താമസിക്കവേയാണ് ഹാരിസിന്റെ എറണാകുളത്തെ വീട്ടില്‍ പോകാന്‍ റെയ്ച്ചല്‍ നിര്‍ബന്ധം ചെലുത്തിയത്. തുടര്‍ന്നാണ്, ഇരുവരും തിങ്കളാഴ്ച വൈകീട്ട് ബംഗളൂരുവില്‍ നിന്ന് സേലം വഴി എറണാകുളത്തേയ്ക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര പുറപ്പെട്ടത്.

രാത്രി ട്രെയിന്‍ ഓമല്ലൂരിനടുത്ത കരുവള്ളി റെയില്‍വേ സ്റ്റേഷന്‍ കടന്നുപോകവേയാണ് പൊടുന്നനെ റെയ്ച്ചല്‍ ട്രെയിനില്‍നിന്ന് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. അടുത്ത സ്റ്റോപ്പായ ഓമല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഹാരിസ് സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് റെയ്ച്ചല്‍ മരിച്ച വിവരമറിഞ്ഞത്. പിന്നീട് പൊലീസ് റെയ്ച്ചലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സേലം ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റെയ്ച്ചലിന്റെ മരണവിവരം ചെന്നൈ, ഡല്‍ഹി എംബസികള്‍ മുഖേന ബന്ധുക്കളെ അറിയിച്ചതായും പൊലീസ് പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button