KeralaLatest NewsNews

എയ്ഡ്‌സ് പരത്താൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 25 കാരൻ പോലീസ് പിടിയിൽ

ന്യൂഡൽഹി: എയ്ഡ്‌സ് പരത്തുകയെന്ന ലക്ഷ്യത്തോടെ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 25 കാരൻ പോലീസ് പിടിയിൽ. ഡല്‍ഹിയിലെ ബദര്‍പൂരിലാണ് സംഭവം.

Also Read:ഹീമോഗ്ലോബിന്‍ കുറഞ്ഞാൽ ഈ ആരോഗ്യ പ്രശ്നങ്ങൾ

എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ ജൂൺ 15 ന് എയ്ഡ്‌സ് പരത്തുകയെന്ന ലക്ഷ്യത്തോടെ പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസിന് ഇയാളെ കണ്ടെത്താനായത്. തുടർന്ന് ചോദ്യം ചെയ്യലിൽ താന്‍ എച്ച്‌ഐവി ബാധിതനാണെന്നും, ബോധപൂര്‍വം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതാണെന്നും പ്രതി സമ്മതിക്കുകയായിരുന്നു.

അതേസമയം, പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം കുട്ടിയുടെ അമ്മയാണ് പൊലീസിനെ അറിയിച്ചത്. തങ്ങളുടെ അയൽവസിയായ യുവാവ് മകളെ ആക്രമിച്ചതിനു ശേഷം കടന്നു കളയുകയായിരുന്നു എന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button