Latest NewsNewsIndiaBusiness

സെബി: റിലയൻസിന് പിഴ ചുമത്തിയത് ലക്ഷങ്ങൾ

ഫെയ്സ്ബുക്കിന്റെ നിക്ഷേപത്തിലൂടെ കടബാധ്യതകൾ മറികടക്കാൻ റിലയൻസ് ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്

റിലയൻസ് ഇൻഡസ്ട്രീസിന് ലക്ഷങ്ങൾ പിഴചുമത്തി സെബി. 2020 ഏപ്രിൽ മാസത്തിൽ മെറ്റ ഗ്രൂപ്പ് റിലയൻസ് ജിയോയിലേക്ക് നിക്ഷേപം നടത്തിയ വിവരം സെബിയെ അറിയിച്ചില്ല എന്നതാണ് കുറ്റം. റിപ്പോർട്ടുകൾ പ്രകാരം, 30 ലക്ഷം രൂപയാണ് റിലയൻസ് പിഴ അടയ്ക്കേണ്ടത്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട രണ്ട് ഓഫീസർമാരും പിഴ അടയ്ക്കണം.

ഫെയ്സ്ബുക്കിന്റെ നിക്ഷേപത്തിലൂടെ കടബാധ്യതകൾ മറികടക്കാൻ റിലയൻസ് ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്. എന്നാൽ, നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ തങ്ങളെ അറിയിച്ചില്ലെന്നാണ് സെബിയുടെ വാദം. റിലയൻസ് ജിയോയിലേക്ക് 5.7 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് സെബി നടത്തിയത്.

Also Read: ട്രെയിനില്‍ നിന്ന് വീണ് ഫിലിപ്പീന്‍സ് യുവതി മരിച്ചു : മലയാളിയായ കാമുകന്‍ കസ്റ്റഡിയില്‍

മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ് പേയ്മെന്റ് ശക്തിപ്പെടുത്താനാണ് ഫെയ്സ്ബുക്ക് നിക്ഷേപം നടത്തിയത്. വാട്സ്ആപ്പ് പേയ്മെന്റ് ശക്തിപ്പെടുത്തുന്നതിലൂടെ ചെറുകിട ബിസിനസുകൾക്ക് പേയ്മെന്റ് സേവനം ഉറപ്പുവരുത്തുക എന്നതായിരുന്നു ഫെയ്സ്ബുക്കിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button