Kallanum Bhagavathiyum
KeralaLatest NewsNewsIndia

അഗ്നിപഥ് പ്രതിഷേധം: ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും പൊലീസ് കാണിച്ചില്ല, പരാതിയുമായി എ.എ. റഹീം

ഡൽഹി: കേന്ദ്രസര്‍ക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെയുള്ള ഡി.വൈ.എഫ്‌.ഐയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ നടന്ന പൊലീസിന്റെ അതിക്രമത്തില്‍, പരാതിയുമായി എ.എ. റഹീം എം.പി. സംഭവത്തിൽ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് റഹീം പരാതി നല്‍കി.

ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും ഡല്‍ഹി പൊലീസ് കാണിച്ചില്ലെന്നും വനിത പ്രവര്‍ത്തകരെ ഉള്‍പ്പെടെ മര്‍ദ്ദിച്ചുവെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. ഡല്‍ഹി പൊലീസിന്റേത് ഹീനമായ നടപടിയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

‘ഡി.വൈ.എഫ്‌.ഐക്കാരൻ പെട്ടിയെടുത്ത് ഓടിയത് സോഷ്യല്‍ മീഡിയയില്‍ പടം വരാന്‍ വേണ്ടി’: വി.ഡി. സതീശന്‍

ഡല്‍ഹി ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. എ.എ. റഹീം ഉള്‍പ്പെടെയുള്ള നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത റഹീമിനെ, രാത്രി വൈകിയാണ് പൊലീസ് വിട്ടയച്ചത്.

എം.പിയാണെന്ന പരിഗണന പോലുമില്ലാതെ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നുവെന്നും ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയായിരുന്നുവെന്നും റഹീം പറഞ്ഞു. അതേസമയം, പദ്ധതിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും റഹീം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button