Latest NewsNewsIndiaInternational

ലോക സംഗീത ദിനം: രാവേറും വരെ പാട്ടുമായി തെരുവുകളിൽ സംഗീത പ്രേമികളുടെ ആഘോഷം

ശ്രോതാക്കളിൽ സന്തോഷം, ദുഃഖം, അനുകമ്പ, ശാന്തി തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിയും

സംഗീതം ആസ്വദിക്കാത്തവർ വിരളമാണ്. പ്രണയവും വിരഹവും സന്തോഷവും സങ്കടവും എല്ലാം മനോഹരമായി ആവിഷ്കരിച്ച സംഗീതത്തിന്റെ മാന്ത്രികത ഓർമ്മിക്കാനായി ഒരു ദിനം. അതാണ് ലോക സംഗീത ദിനം. എല്ലാവർഷവും ജൂൺ 21 ലോക സംഗീത ദിനമായി ആചരിക്കുന്നു.

ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന സംഗീതത്തിനു, ശ്രോതാക്കളിൽ സന്തോഷം, ദുഃഖം, അനുകമ്പ, ശാന്തി തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ കഴിയുമെന്നാണ് വിശ്വാസം. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു. സംഗീതം ദൈവികമാണെന്നും ബ്രഹ്മം നാദമയമാണെന്നും സാരസ്വതവീണയിലെ സപ്തസ്വരങ്ങൾ ആണിതിന്റെ അടിസ്ഥാനമെന്നുമാണ് ഭാരതീ വിശ്വാസത്തിൽ പറയുന്നത്.

read also: ജൂൺ 21: വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ചില രസകരമായ വസ്തുതകൾ അറിയാം

ലോക സംഗീത ദിനമെന്ന ആശയം അവതരിപ്പിച്ചത് ഫ്രഞ്ചുകാരാണ്. 1982ൽ അന്നത്തെ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി ജാക്ക് ലാങ് നടപ്പിലാക്കിയ ഈ ആഘോഷം ഫെറ്റെ ഡി ലാ മ്യൂസിക്‌ എന്ന സംഗീതതോത്സവമായാണ് ആഘോഷിക്കുന്നത്. ഫ്രാൻസിലെ അമേച്വർ സംഗീത കലാകാരന്മാർക്ക് അവസരങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു ഈ ആശയത്തിന് പിന്നിലെ ലക്ഷ്യം. ലോക സമാധാനത്തിനാവട്ടെ സംഗീതം എന്നതായിരുന്നു ഈ ദിനത്തിന്റെ സന്ദേശം. പാർക്കിലും മ്യൂസിയത്തിലും റെയിൽവേ സ്റ്റേഷനുകളിലും തെരുവുകളിലും ഗിറ്റാറും മായി സംഗീത പ്രേമികൾ രാത്രിയോളം ഒത്തുകൂടും.

ഫ്രാൻ‌സിൽ നിന്നുമാണ് മറ്റു രാജ്യങ്ങളിലേക്ക് ഈ ആഘോഷം കടന്നുവന്നത്. ഇന്ത്യൻ സംഗീതലോകത്തെ പ്രതിഭകളെ അറിയാനും ആദരിക്കാനുമായി ഈ സംഗീത ദിനത്തിൽ ആഘോഷങ്ങൾ രാജ്യം സംഘടിപ്പിക്കാറുണ്ട്. കബീർദാസ്, സൂർദാസ്, മിയാൻ താൻസെൻ,രബീന്ദ്രനാഥ് ടാഗോർ തുടങ്ങി പണ്ഡിറ്റ്‌ രവിശങ്കർ, ഉസ്താദ് ബിസ്മില്ലാ ഖാൻ, എം. എസ് സുബലക്ഷ്മി, എസ്. ബാലചന്ദർ, ഹരിപ്രസാദ് ചൗരസ്യ, ബീഗം അക്തർ എന്നിങ്ങനെ നിരവധിപേർ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തിന്റെ നെറുകിലെത്തിച്ച മഹാ പ്രതിഭകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button