WayanadKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ

വെള്ളമുണ്ട പുളിഞ്ഞാല്‍ നമ്പന്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (27) ആണ് അറസ്റ്റിലായത്

കല്‍പ്പറ്റ: 11കാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട പുളിഞ്ഞാല്‍ നമ്പന്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (27) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം പെൺകുട്ടി അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന്, സ്കൂള്‍ അധികൃതര്‍ വിവരം കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

Read Also : മൊബൈൽ കട കുത്തിത്തുറന്ന് മോഷണം : യുവാവ് അറസ്റ്റിൽ

പെൺകുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button