MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടുമായി അഹാന കൃഷ്‍ണ: വൈറലായി ഫോട്ടോഷൂട്ട്

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് അഹാന കൃഷ്‍ണ. സോഷ്യൽ മീഡിയയിലും സജീവമായ താരം ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ അഹാന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. മാലദ്വീപില്‍ നിന്നുള്ള സ്വിം സ്യൂട്ട് ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്’ ഫോട്ടോയ്ക്ക് തലക്കെട്ടായി അഹാന കുറിച്ചു. അതേസമയം, അഹാന കൃഷ്‍ണയുടെ സ്വിം സ്യൂട്ട് ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വളരെ പെട്ടെന്നാണ് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്.

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ അഹാനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, ‘ലൂക്ക’, ‘പതിനെട്ടാം പടി’, ‘പിടികിട്ടാപ്പുള്ളി’ എന്നീ ചിത്രങ്ങളിലും അഹാന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘നാന്‍സി റാണി’, ‘അടി’ എന്നിവയാണ് അഹാനയുടേതായി പുറത്തു വരാനുള്ള ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button