Latest NewsNewsIndiaLife StyleTravel

ലോകത്തിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങളുടെ തനിപ്പകര്‍പ്പുകള്‍ ഇന്ത്യയിലുണ്ട് : അവ അറിയാം

ഭൂമിശാസ്ത്രപരമായ വൈവിധ്യം ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു. ഒരേസമയം തന്നെ ചുട്ടു പഴുത്ത മരുഭൂമികളും മഞ്ഞുമൂടിക്കിടക്കുന്ന ഗിരിശൃംഗങ്ങളുമുള്ള സ്ഥലങ്ങളും ഇന്ത്യയിൽ കാണാം. ലോകത്തിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങളുടെ തനിപ്പകര്‍പ്പുകള്‍ എന്നു വിളിക്കാവുന്ന സ്ഥലങ്ങളും ഇന്ത്യയിലുണ്ട്. ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അറിയാം.

ഗുരുഡോങ്‌മാർ തടാകം, സിക്കിം: ഐസ്‌ലൻഡ്

സിക്കിമിലെ ഗുരുഡോങ്മർ തടാകം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ15 തടാകങ്ങളിൽ ഒന്നാണ്. ഈ തടാകത്തിന് ഐസ്‌ലൻഡിലെ മനോഹരമായ ജോകുൽസർലോൺ തടാകത്തോട് അതിശയകരമായ സാമ്യമുണ്ട്. പ്രകൃതിരമണീയമാണ് ഇവിടം. ഇവിടുത്തെ ജലത്തിന് അദ്ഭുതകരമായ രോഗശാന്തി ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.

Read Also : തൃക്കാക്കര സ്വര്‍ണക്കടത്ത് കേസ്: സിനിമാ നിര്‍മ്മാതാവ് കെ.പി. സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിൽ

ചിത്രകോട്ട് വെള്ളച്ചാട്ടം, ഛത്തീസ്ഗഡ്: നയാഗ്ര വെള്ളച്ചാട്ടം

ഛത്തീസ്ഗഡിലെ ചിത്രകോട്ട് വെള്ളച്ചാട്ടം, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം പോലെ അതിമനോഹരമാണ്. 95 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം, രാജ്യത്തെ ഏറ്റവും വീതിയുള്ള വെള്ളച്ചാട്ടമാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.

ഷില്ലോങ്ങിലെ ചെറി ബ്ലോസം: ജപ്പാനിലെ ചെറി ബ്ലോസം ഫെസ്റ്റിവൽ

ജപ്പാനിലെ ഏറ്റവും മനോഹരമായ കാലമാണ് ചെറിപ്പൂക്കള്‍ പൂക്കുന്ന സീസണ്‍. ജാപ്പനീസ് ചെറി ബ്ലോസം സീസണ്‍ സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാകാറുണ്ട്. ഇതിനു സമാനമായ അനുഭവമാണ് ഇന്ത്യയിലെ ഷില്ലോങ്ങില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. നവംബര്‍ മാസമാകുമ്പോഴാണ് ഷില്ലോങ്ങില്‍ ചെറി വസന്തം തുടങ്ങുന്നത്. ഈ സമയത്ത് ഇവിടെ രാജ്യാന്തര ചെറി ബ്ലോസം ഫെസ്റ്റിവലും അരങ്ങേറുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെയെത്തുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ: ഫിഫി ദ്വീപുകൾ, തായ്‌ലൻഡ്

തായ്‌ലൻഡിലെ പ്രശസ്തമായ ഫിഫി ദ്വീപുകൾക്ക് തുല്യമാണ് ഇന്ത്യയിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. സ്കൂബ ഡൈവിങ്, സർഫിങ്, യാച്ചിങ്, സ്നോർക്കലിങ് തുടങ്ങി നിരവധി സാഹസിക പ്രവർത്തനങ്ങൾക്ക് പേരുകേട്ടതാണ് ഫിഫി ദ്വീപുകള്‍. പോർട്ട് ബ്ലെയറിലെ പ്രകൃതിഭംഗിയും ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button