Latest NewsIndiaNews

 അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് വ്യക്തമാക്കി യു.പി സര്‍ക്കാര്‍

ബുള്‍ഡോസര്‍ നടപടിക്ക് കലാപവുമായി ബന്ധമില്ലെന്ന് യു.പി സര്‍ക്കാര്‍

ന്യൂഡല്‍ഹി: അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് വ്യക്തമാക്കി യു.പി സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കലാപകാരികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല നടപടിയുടെ ലക്ഷ്യമെന്നും നിയമലംഘനത്തിനാണ് നടപടി സ്വീകരിച്ചതെന്നും സര്‍ക്കാര്‍ വിശദമാക്കി.

Read Also: പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം: ഖാർഗെ

മുന്‍സിപ്പല്‍ നിയമം അനുസരിച്ചുളള നടപടിക്രമങ്ങള്‍ പാലിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചത്. നിയമലംഘകര്‍ക്ക് ഒഴിഞ്ഞുപോകാനുളള അവസരവും നല്‍കിയിരുന്നു. കഴിഞ്ഞ 16ന് സുപ്രീം കോടതി നോട്ടീസ് നല്‍കിയതിനുളള മറുപടിയായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. കാണ്‍പൂരിലും പ്രയാഗ്രാജിലും സ്വീകരിച്ച നടപടികള്‍ക്കെതിരെ ആയിരുന്നു കേസ്.

ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മ്മയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, കാണ്‍പൂരിലും പ്രയാഗ് രാജിലും മതമൗലിക വാദികള്‍ കലാപത്തിന് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ കലാപകാരികളുടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച നടപടി ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

എന്നാല്‍, ബുള്‍ഡോസര്‍ നടപടിക്ക് കലാപവുമായി ബന്ധമില്ലെന്ന് യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button