Latest NewsIndia

ഉദ്ധവ് മന്ത്രിസഭ വൈകിട്ട് 5 മണിക്കുശേഷം രാജിവെക്കും: 5 മണിക്കുള്ള യോഗത്തിൽ പങ്കെടുക്കാൻ വിമതർക്ക് അന്ത്യശാസനം

മുംബൈ: ഭൂരിപക്ഷം നഷ്ടമായതോടെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ നിര്‍ണായക തീരുമാനങ്ങളിലേക്കെത്തുന്നു. വൈകിട്ട് അഞ്ചുമണിക്കുളള എം.എല്‍.എ മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ശിവസേനയുടെ വിമത എം.എല്‍.എമാര്‍ക്ക് അന്ത്യശാസനം നല്‍കി. അല്ലാത്തപക്ഷം അയോഗ്യരാക്കാന്‍ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനം. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇപ്പോൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

ഈ യോഗത്തിൽവെച്ച് ഉദ്ദവ് താക്കറെ രാജിപ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ഔദ്യോഗികമായി വൈകിട്ട് അഞ്ച് മണിക്കുശേഷം മന്ത്രിസഭ രാജിവെക്കുമെന്നാണ് വിവരം. അതിനിടെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെയും കോവിഡ് ലക്ഷണങ്ങളോടെ ബുധനാഴ്ച മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button