Latest NewsNewsIndia

മഹാരാഷ്ട്രയില്‍ നിര്‍ണ്ണായക നീക്കങ്ങള്‍: ഉദ്ധവ് സര്‍ക്കാര്‍ പുറത്തേക്ക്?

യോഗേഷ് കദം എം.എൽ.എ വിമത ക്യാംപിലേക്ക് നീങ്ങുന്നു.

മുംബൈ: ഉദ്ധവ് സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന് സൂചന. സുപ്രധാന പ്രഖ്യാപനവുമായി സഞ്ജയ് റാവുത്ത്. സഭ പിരിച്ചുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നതായി റാവുത്ത് വ്യക്തമാക്കി. ട്വിറ്റര്‍ ബയോയില്‍ മാറ്റംവരുത്തി ആദിത്യ താക്കറെ, മന്ത്രി എന്നത് നീക്കി. അതേസമയം, എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗം ഉദ്ധവ് താക്കറെ വിളിച്ചു.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മഹാവികാസ് അഗാഡിയില്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ ഉടലെടുക്കുന്നത് നിർണ്ണായക നീക്കങ്ങളാണ്. 40 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെട്ടു. അതിനിടെ, ശിവസേനയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. യോഗേഷ് കദം എം.എൽ.എ വിമത ക്യാംപിലേക്ക് നീങ്ങുന്നു. മുതിര്‍ന്ന ശിവസേന നേതാവ് രാംദാസ് കദമിന്‍റെ മകനാണ് യോഗേഷ് കദം. ഷിന്‍ഡെയുമായി ചര്‍ച്ച തുടരുന്നുവെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. വിമതരെ തിരികെ കൊണ്ടുവരുമെന്നും റാവുത്ത്. ബിജെപിയെ കുറ്റപ്പെടുത്തി ശിവസേന മുഖപത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button