Latest NewsNewsTechnology

ഗൂഗിൾ ന്യൂസ്: ഇനി പ്രാദേശിക വാർത്തകൾ എളുപ്പത്തിൽ കണ്ടെത്താം

ഫിൽറ്റർ ബട്ടൻ ഉപയോഗിച്ച് പ്രാദേശിക വാർത്ത വിഭാഗത്തിലേക്ക് ഒന്നിലധികം ലൊക്കേഷനുകൾ പുതുതായി ചേർക്കാനും സാധിക്കും

അടിമുടി രൂപം മാറാൻ ഒരുങ്ങുകയാണ് ഗൂഗിൾ ന്യൂസ്. ഉപയോക്താക്കൾക്ക് പ്രാദേശിക വാർത്തകൾ എളുപ്പം ലഭ്യമാകാനുളള ഫീച്ചറാണ് ഗൂഗിൾ ന്യൂസ് അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതുതായി വികസിപ്പിച്ച ഡെസ്ക്ടോപ്പ് ഡിസൈൻ ഉടൻ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.

ഗൂഗിളിന്റെ 20 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുതിയ രൂപകൽപ്പനയെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. ഒറ്റ പേജിൽ വ്യത്യസ്ത കോളങ്ങളിലായാണ് പ്രാദേശിക വാർത്ത തെളിയുന്നത്. കൂടാതെ, ഫിൽറ്റർ ബട്ടൻ ഉപയോഗിച്ച് പ്രാദേശിക വാർത്ത വിഭാഗത്തിലേക്ക് ഒന്നിലധികം ലൊക്കേഷനുകൾ പുതുതായി ചേർക്കാനും സാധിക്കും. ഉപയോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചുളള വിഷയങ്ങൾ ദൃശ്യമാകാൻ പ്രത്യേക ഓപ്ഷനും നൽകിയിട്ടുണ്ട്.

Also Read: റോഡിൽ നഗ്നതാ പ്രദർശനം : യുവാവ് പൊലീസ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button