Latest NewsNewsIndia

ഇഡി ഒന്നുമല്ല, കോണ്‍ഗ്രസ് നേതാക്കളെ ആർക്കും ഭയപ്പെടുത്താനാകില്ല: പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കൾ ഒന്നിനെയും ഭയപ്പെടില്ലെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി രംഗത്ത്. ഇഡിയെ ഭയമില്ലെന്നും, എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഇഡിയെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.

Also Read:വിപണി കീഴടക്കാനൊരുങ്ങി Redmi K50i 5G

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. രാഹുലിന്റെ മറുപടികൾ തൃപ്തൃകരമല്ല എന്ന് കാണിച്ചായിരുന്നു തുടരെ ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്.

അതേസമയം, രാഹുലിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കോൺഗ്രസ്‌ പ്രവർത്തകർ ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി സമരങ്ങളാണ് ഡൽഹിയിലും മറ്റും നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button