Latest NewsNewsInternational

ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു : യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു, യാത്രക്കാര്‍ക്ക് പരിക്ക്

മിയാമി: ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. വിമാനത്തിന് തീപിടിക്കുന്നതും ലാന്‍ഡ് ചെയ്തതിന് പിന്നാലെ യാത്രക്കാര്‍ പരിഭ്രാന്തരായി ഓടിയിറങ്ങുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു.

Read Also: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

ബുധനാഴ്ചയാണ് റെഡ് എയര്‍ ഫ്ളൈറ്റ് 203 എന്ന വിമാനം അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് വിമാനം തീപിടിക്കാന്‍ കാരണമായതെന്ന് വ്യോമയാന അപകടങ്ങള്‍ അന്വേഷിക്കുന്ന നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. അപകടസമയത്ത് 126 യാത്രക്കാരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

തീ ആളിക്കത്തുന്നതും വിമാനം നിയന്ത്രണമില്ലാതെ ലാന്‍ഡ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യാത്രക്കാരെ അതിവേഗം രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോകള്‍ ഇതിനൊപ്പം ഉണ്ട്. സമീപത്തുണ്ടായിരുന്ന വിമാനങ്ങളിലെ യാത്രക്കാരാണ് അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയത്. റെഡ് എയര്‍ എന്ന വിമാനകമ്പനിയുടെ പുത്തന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നും 2021 നവംബറിലാണ് വിമാനം പ്രവര്‍ത്തനക്ഷമമായതെന്നും അധികൃതര്‍ അറിയിച്ചു.

 

shortlink

Post Your Comments


Back to top button