Latest NewsNewsMobile PhoneTechnology

റെഡ്മി നോട്ട് 10T 5G: ഓഫർ വിലയിൽ ഇന്ന് തന്നെ സ്വന്തമാക്കാം

6.5 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്

ഓഫർ വിലയിൽ റെഡ്മി നോട്ട് 10T 5G സ്വന്തമാക്കാൻ സുവർണാവസരം. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെയാണ് ഓഫർ വിലയിൽ സെയിൽ നടത്തുന്നത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 10 ശതമാനമാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ നോക്കാം.

6.5 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. MediaTek Dimensity 700 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. 18 W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ച വയ്ക്കുന്നുണ്ട്.

Also Read: പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

48 മെഗാപിക്സൽ, 2 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. കൂടാതെ, 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 11,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റ് 13,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button