Latest NewsNewsBahrainInternationalGulf

കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി ബഹ്‌റൈൻ

മനാമ: കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ബഹ്റൈൻ. കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മനീഅ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തെ പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് നടപടി.

Read Also: കേരളത്തില്‍ ബി.ജെ.പിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും: മുഹമ്മദ് റിയാസ്

രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും, പ്രവാസികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി. അതിനാൽ കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടത് ഈ ലക്ഷ്യം കൈവരിക്കുന്നതിന് വളരെ പ്രധാനമാണ്. പ്രായമായവർക്കും, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർക്കുമൊപ്പം സമയം ചെലവഴിക്കുന്ന വേളകളിൽ മാസ്‌കുകൾ ധരിക്കുന്നത് സുരക്ഷ ഉറപ്പാക്കുന്നതിന് ഏറെ പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: രാഷ്ട്രപതി തെരഞ്ഞെടുപ്പ് : പ്രതിപക്ഷത്തെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളുമായി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button