KeralaLatest NewsNews

ലോറി ഇടിച്ച് കാല്‍നടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു

 

 

മുണ്ടൂര്‍: സീനായില്‍ കാല്‍നടയാത്രക്കാരിയായ വയോധികയ്ക്ക് ലോറി ഇടിച്ച് ഗുരുതരമായി പരുക്കേറ്റു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികയ്ക്കാണ് പരുക്കേറ്റത്. ഇടിച്ച ശേഷം, ലോറിയുടെ പിന്‍ചക്രങ്ങള്‍ ഇവരുടെ കാലിലൂടെ കയറിയിറങ്ങി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ വയോധികയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button