Latest NewsNewsIndiaBusiness

ഗോൾഡ് ബോണ്ട് സ്കീം: ആദ്യ സീരീസ് ഇന്നവസാനിക്കും

ഒരു ഗ്രാം സ്വർണത്തിന് 5,091 രൂപ നിരക്കിലാണ് ഗോൾഡ് ബോണ്ട് ലഭിക്കുന്നത്

ഗോൾഡ് ബോണ്ട് സ്കീം സീരീസ്- ഒന്നിന്റെ വിൽപ്പന ഇന്ന് അവസാനിക്കും. ഇന്ന് കൂടി മാത്രമാണ് സ്കീം മുഖാന്തരം സ്വർണ ബോണ്ടുകൾ വാങ്ങാൻ സാധിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നടപ്പുവർഷത്തെ ഗോൾഡ് ബോണ്ട് സ്കീംമാണ് ഇന്ന് സമാപിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന് 5,091 രൂപ നിരക്കിലാണ് ഗോൾഡ് ബോണ്ട് ലഭിക്കുന്നത്. കൂടാതെ, ഡിജിറ്റലായി അപേക്ഷിക്കുന്നവർക്കും പണം അടയ്ക്കുന്നവർക്കും പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും. ഗ്രാമിന് 50 രൂപയുടെ ഡിസ്കൗണ്ടാണ് നൽകുന്നത്. ഇത് പ്രകാരം, ഒരു ഗ്രാമിന് 5041 രൂപയാണ് വില. വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷം 4 കിലോ സ്വർണമാണ് വാങ്ങാൻ കഴിയുന്നത്. കൂടാതെ, ഗോൾഡ് ബോണ്ടിൽ 2.5 പലിശ ലഭിക്കും.

Also Read: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിലും കാൽമുട്ടിന് താഴെയും

2015 ലാണ് കേന്ദ്ര സർക്കാർ ഗോൾഡ് ബോണ്ട് പദ്ധതി ആവിഷ്കരിച്ചത്. ഭൗതിക സ്വർണത്തിന്റെ ഡിമാൻഡും ഇറക്കുമതിയും കുറയ്ക്കാനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button