ErnakulamKeralaNattuvarthaLatest NewsNews

കൊച്ചിയില്‍ നാലുവയസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു

ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം

കൊച്ചി: പള്ളുരുത്തിയില്‍ നാലുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം.

പള്ളുരുത്തിയില്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തുന്നയാളാണ് നിഖില്‍. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമാണ് നിഖില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിക്ക് കനത്ത പനിയെ തുടര്‍ന്ന്, ഡോക്ടറെ കാണിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം പുറത്തറിയുന്നത്.

Read Also : വൈദ്യുതി നിരക്കിൽ വലിയ തോതിലുള്ള വർദ്ധനയുണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

മര്‍ദ്ദനത്തെ തുടര്‍ന്ന്, മാതാപിതാക്കള്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. തുടര്‍ന്ന്, പൊലീസ് അറസ്റ്റ് ചെയ്ത നിഖിലിനെ റിമാന്‍ഡ് ചെയ്തു.

അതേസമയം, മര്‍ദ്ദിക്കാനുണ്ടായ കാരണത്തെ പറ്റി നിഖില്‍ ഒന്നും പറയാന്‍ തയ്യാറായില്ലെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button