KeralaLatest NewsNewsBusiness

സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ നൽകാൻ സാധ്യത

സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നത്

ബാങ്കിംഗ് രംഗത്ത് പുതിയ സാധ്യതകൾ വിപുലീകരിക്കാനൊങ്ങി കേരള സർക്കാർ. സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്ക് പ്രതിനിധികളുമായി മന്ത്രി പി. രാജീവ് ചർച്ചകൾ നടത്തി.

ചർച്ചകളുടെ ഭാഗമായി ‘ സംരംഭക വർഷം പദ്ധതി’ യുമായി സഹകരിക്കാമെന്ന് ബാങ്ക് പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. പ്രതിവർഷം ഒരു ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ 4 ശതമാനം പലിശ നിരക്കിൽ വായ്പ നൽകാൻ തീരുമാനിച്ചത്. കൂടാതെ, കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാൻ സഹകരണ ബാങ്കുകൾ നേരിടുന്ന സാങ്കേതിക പരിമിതികളെക്കുറിച്ചും ചർച്ച ചെയ്യും.

Also Read: മത്സ്യഫെഡ് ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണം: മന്ത്രി സജി ചെറിയാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button