Latest NewsNewsInternationalBusiness

നൈക്കി: റഷ്യൻ വിപണിയിൽ നിന്ന് പൂർണമായും പിൻവാങ്ങിയേക്കും

ലോകോത്തര സ്പോർട്സ് വെയർ ബ്രാൻഡാണ് നൈക്കി

റഷ്യൻ വിപണിയിൽ നിന്നും പൂർണമായും പിൻവാങ്ങാനൊരുങ്ങി പ്രമുഖ അമേരിക്കൻ ബ്രാൻഡായ നൈക്കി. റിപ്പോർട്ടുകൾ പ്രകാരം, നൈക്കിയുടെ റഷ്യയിലെ എല്ലാ ഷോപ്പുകളും അടച്ചുപൂട്ടാനാണ് സാധ്യത. ഇനി റഷ്യയിലേക്ക് തിരിച്ചു വരില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

യുക്രൈൻ- റഷ്യ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ സ്ഥിതി ചെയ്യുന്ന നൈക്കിയുടെ കടകൾ താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ, യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നിലപാട് വ്യക്തമാക്കിയത്. ലോകോത്തര സ്പോർട്സ് വെയർ ബ്രാൻഡാണ് നൈക്കി. നിലവിൽ എച്ച് & എം, അഡിഡാസ്, മക്ഡൊണാൾഡ്സ് തുടങ്ങിയ കമ്പനികൾ റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചിട്ടുണ്ട്.

Also Read: യുഎഇയിൽ പൊടിക്കാറ്റ്: ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments


Back to top button