Latest NewsKeralaNews

രാഹുൽ ​ഗാന്ധി എം.പിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്.​എഫ്.ഐ ആക്രമണം: രൂക്ഷമായി വിമർശിച്ച് വിഡി സതീശൻ

 

 

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ​ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന എസ്.എഫ്.ഐ മാർച്ചിൽ നടന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകളുടെ സംഘമാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുമെന്നും അദ്ദേഹം വിമർശിച്ചു.

പ്രകോപനമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ക്രിമിനലുകളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ തുടലിട്ടു പൂട്ടണമെന്നും സതീശൻതുറന്നടിച്ചു. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് ഓർക്കണമെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് ഇത്. രാഹുലിനെതിരെ സി.പി.എം സംഘപരിവാറുമായി കൈകോർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button