KeralaLatest NewsNews

നെടുമ്പാശ്ശേരി വിമാനത്താവളം വഴി രഹസ്യമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി പോലീസ്

സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: അഞ്ച് മലപ്പുറം സ്വദേശികള്‍ പിടിയില്‍

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി രഹസ്യമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണം കടത്തിയ യുവാവും ഇയാളെ കൊണ്ടുപോകാന്‍ എത്തിയവരുമാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 764 ഗ്രാം സ്വര്‍ണവും പിടികൂടി.

Read Also: രാഹുലിന്റെ ഓഫിസ് തകര്‍ത്തത് ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ : വി.ഡി. സതീശൻ

മഞ്ചേരി സ്വദേശികളായ മുഹമ്മദ് ജൈസല്‍, ഹമീദ്, നിലമ്പൂര്‍ സ്വദേശികളായ അമീര്‍, ഷെഫീഖ്, ബിനീഷ് എന്നിവരാണ് പിടിയിലായത്. ഇതില്‍ ജൈസല്‍ ആണ് സ്വര്‍ണവുമായി എത്തിയത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ജൈസലിനെ സംശയം തോന്നിയ പോലീസ് പരിശോധിക്കുകയായിരുന്നു.

സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു ജൈസല്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. എക്സ്‌റേ പരിശോധനയില്‍ ഇത് പോലീസ് കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും കൂട്ടാന്‍ എത്തിയ നാല് പേരെയും കസ്റ്റഡിയില്‍ എടുത്തു. ജിദ്ദയില്‍ നിന്നുമാണ് ജൈസല്‍ സ്വര്‍ണവുമായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button