KeralaLatest NewsNews

ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദനം: 2പേർ കസ്റ്റഡിയിൽ

 

 

കോഴിക്കോട് :കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന കേസിൽ രണ്ട് പേരെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ്‌ ഇജാസ് എന്നിവരെയാണ്  പോലീസ് കസ്റ്റഡിയിൽ എടുത്തത്.

സംഭവത്തിൽ 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇവരുടെ രാഷ്ട്രീയ ബന്ധം തൽക്കാലം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button