PathanamthittaKeralaNattuvarthaLatest NewsNews

വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ എൽ.ഡി.എഫ് അംഗങ്ങൾ കയ്യേറ്റം ചെയ്തു: വസ്ത്രം വലിച്ചുകീറി, പരാതി

പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ എൽ.ഡി.എഫ് അംഗങ്ങൾ കയ്യേറ്റം ചെയ്തതായി പരാതി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് സൗമ്യയുടെ വസ്ത്രം വലിച്ചുകീറി. സംഭവത്തെ തുടർന്ന്, കോയിപ്രം പൊലീസിൽ സൗമ്യ പരാതി നൽകി. തന്റെ മുടിയിൽ പിടിച്ച് വലിച്ചതായും സൗമ്യ പരാതിയിൽ പറയുന്നു.

പ്രസിഡന്റിനെതിരായ എൽ.ഡി.എഫിന്റെ അവിശ്വാസം ചര്‍ച്ചചെയ്യാതെ തള്ളിയതിനെ തുടർന്നാണ് കയ്യേറ്റമുണ്ടായതെന്നും സൗമ്യ വ്യക്തമാക്കി. സി.പി.എം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാൻ, ഷിജു പി.കുരുവിള, ലോക്കൽ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു.

‘പകൽ കൂടെ നിന്ന് ഇങ്കുലാബ് വിളിക്കുന്നവൻ രാത്രിയിൽ ഇതുപോലെ നിൻ്റെയൊക്കെ മോന്ത അടിച്ചു പൊളിക്കും’: വിമർശനം

എൽ.ഡി.എഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. പാർട്ടിക്കുള്ളിലെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത്, സൗമ്യയ്ക്ക് ഒരു വർഷത്തെ കാലാവധിയാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇതിന് ശേഷവും രാജിവയ്ക്കാത്തതിനെ തുടർന്ന് എൽ.ഡി.എഫ് അംഗങ്ങൾ തന്നെ, സൗമ്യയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. തുടർന്ന് കഴിഞ്ഞ ദിവസം, ക്വാറം തികയാത്തതിനാൽ ഈ അവിശ്വസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു.

ഇതിനോടനുബന്ധിച്ച് സൗമ്യയ്‌ക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഇതിനിടെ പഞ്ചായത്തിലെ ജീപ്പും ചിലർ തല്ലിത്തകർത്തിരുന്നു. ഇതിന് പിന്നാലെയാണ്, സൗമ്യയ്‌ക്കെതിരെ ആക്രമണമുണ്ടായത്. അവിശ്വാസം കൊണ്ടുവന്നതിനെ തുടർന്ന് കോൺഗ്രസിനൊപ്പം ചേർന്നതിനാൽ, എൽ.ഡി.എഫ് അംഗങ്ങളാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്നാണ് സൗമ്യ പരാതിയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button