KeralaLatest NewsNews

എറ്റവും മികച്ച റീച്ചാര്‍ജ് പ്ലാനുമായി ബി.എസ്.എൻ.എൽ

 

 

തിരുവനന്തപുരം: എറ്റവും മികച്ച പ്ലാന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. മാസം വെറും 19 രൂപയുടെ ആകര്‍ഷകമായ പ്ലാനാണ് ബി.എസ്.എൻ.എൽ പ്രഖ്യാപിച്ചത്. വോയ്സ് റെയ്റ്റ് കട്ടര്‍ എന്നതാണ് പ്ലാനിന്റെ പേര്. മുപ്പത് ദിവസത്തേക്ക് ഫോണ്‍ നമ്പര്‍ കട്ടാവാതെ സൂക്ഷിക്കാനുള്ള റീചാര്‍ജാണിത്. ഇത്തരത്തില്‍ ഒരു വര്‍ഷത്തേക്ക് 228 രൂപയാണ് നല്‍കേണ്ടത്.

മറ്റു കമ്പനികള്‍ പ്രതിമാസം 50 രൂപ വരെയാണ് സമാനമായ പ്ലാനിന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ, ബി.എസ്.എൻ.എലിന്റെ ഓഫര്‍ കൂടുതല്‍ ജനപ്രീയമാകുമെന്ന് ഉറപ്പാണ്. അതേസമയം, ഈ പ്ലാനിനൊപ്പം 3ജി സേവനം മാത്രമായിരിക്കും ലഭിക്കുക. ഇത് ഉടന്‍ 4 ജിയിലേക്ക് മാറ്റുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button