Latest NewsUAENewsInternationalGulf

ഇറാനിൽ ഭൂചലനം: യുഎഇയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു

ദുബായ്: ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ആറു മുതൽ ഏഴ് സെക്കൻഡ് വരെയായിരുന്നു പലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിൽ രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാവിലെ 7.37 ന് ഇറാനിൽ ഭൂചലനം ഉണ്ടായത്.

Read Also: കൃഷിയടക്കം വയനാട്ടിലെ ജനജീവിതത്തിന്‍റെ സമസ്ത മേഖലയെയും ബാധിക്കും: രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി

യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്സി) പ്രകാരം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എട്ടു കിലോമീറ്റർ താഴ്ചയിൽ തെക്കൻ ഇറാൻ മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, യുഎഇയിലെ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ആരെയും ബാധിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ സന്തോഷിപ്പിക്കാൻ ബാങ്കില്‍ നിന്ന് തട്ടിയത് കോടികൾ: മാനേജര്‍ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button