Latest NewsNewsIndiaBusiness

മൈവിർ: നിർമ്മാണ സാങ്കേതിക വിദ്യയിൽ പേറ്റന്റ് ലഭിച്ചു

നിർമ്മാണ ചിലവ് 20 ശതമാനം വരെയും നിർമ്മാണ സമയം 60 ശതമാനം വരെയും കുറയ്ക്കുന്നതിനുള്ള നിർമ്മാണ സാങ്കേതിക വിദ്യയാണ് മൈവിർ വികസിപ്പിച്ചിട്ടുള്ളത്

നിർമ്മാണ രംഗത്ത് പുതിയ കാൽവെപ്പുമായി മൈവിർ. പുതിയ നിർമ്മാണ സാങ്കേതിക വിദ്യയ്ക്കാണ് മൈവിർ എൻജിനീയറിംഗ് ആന്റ് കൺസ്ട്രക്ഷൻ കമ്പനിക്ക് പേറ്റന്റ് ലഭിച്ചിട്ടുള്ളത്.

നിർമ്മാണ ചിലവ് 20 ശതമാനം വരെയും നിർമ്മാണ സമയം 60 ശതമാനം വരെയും കുറയ്ക്കുന്നതിനുള്ള നിർമ്മാണ സാങ്കേതിക വിദ്യയാണ് മൈവിർ വികസിപ്പിച്ചിട്ടുള്ളത്. ബംഗളൂരുവിൽ നിർമ്മിച്ച ഡിആർഡിഒ എയർക്രാഫ്റ്റ് നിർമ്മാണമാണ് മൈവിറിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. ഏഴു നിലകളുള്ള ഡിആർഡിഒ എയർക്രാഫ്റ്റ് മന്ദിരം രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും മൈവിറിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു.

Also Read: എച്ച്പി: പുതിയ ഗെയിമിംഗ് പോർട്ട്ഫോളിയോ അവതരിപ്പിച്ചു

1,30,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം 45 ദിവസമെന്ന റെക്കോർഡ് സമയം കൊണ്ടാണ് മൈവിർ എൻജിനീയറിംഗ് ആന്റ് കൺസ്ട്രക്ഷൻ നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button