MalappuramLatest NewsKeralaNattuvarthaNews

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു: യുവാവ് അറസ്റ്റിൽ

തി​രൂ​രി​ലെ ഓ​ണ്‍​ലൈ​ന്‍ ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ലെ സെ​യി​ല്‍​സ്മാ​നാ​യ വ​ട​ക​ര സ്വ​ദേ​ശി നമ്പൂ​ടി ത​റ​മ്മ​ല്‍ ഹി​ഫ്​​ലു ​റ​ഹ്മാ​നെ​യാ​ണ്​ (23) പൊലീസ് അറസ്റ്റ് ചെയ്തത്

തി​രൂ​ര്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തി​രൂ​രി​ലെ ഓ​ണ്‍​ലൈ​ന്‍ ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ലെ സെ​യി​ല്‍​സ്മാ​നാ​യ വ​ട​ക​ര സ്വ​ദേ​ശി നമ്പൂ​ടി ത​റ​മ്മ​ല്‍ ഹി​ഫ്​​ലു ​റ​ഹ്മാ​നെ​യാ​ണ്​ (23) പൊലീസ് അറസ്റ്റ് ചെയ്തത്. തി​രൂ​ര്‍ സി.ഐയുടെ നേ​തൃ​ത്വ​ത്തി​ലുള്ള പൊലീ​സ് സം​ഘം ആണ് അറസ്റ്റ് ചെയ്തത്.

ന​വം​ബ​റി​ല്‍ പ്ര​തി യു​വ​തി​യെ തി​രൂ​രി​ല്‍ ​വെച്ചാണ് പ​രി​ച​യ​പ്പെ​ട്ടത്. തുടര്‍ന്ന്, വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രം മറച്ചുവെച്ച്‌ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യുവതിയെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി ഈ ​വി​വ​രം അ​റി​ഞ്ഞ​തോ​ടെ ഇ​യാ​ള്‍ മു​ങ്ങി. തു​ട​ര്‍​ന്ന്,​ ഇ​വ​ര്‍ തി​രൂ​ര്‍ പൊ​ലീ​സി​ല്‍ നൽകിയ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : പാകം ചെയ്യാത്ത പച്ച ഉള്ളി ക്യാൻസറിനെ വരെ പ്രതിരോധിക്കും

തി​രൂ​ര്‍ എ​സ്.​ഐ ജ​ലീ​ല്‍ ക​റു​ത്തേ​ട​ത്ത്, എ.​എ​സ്.​ഐ പ്ര​തീ​ഷ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷി​ജി​ത്ത്, രാ​ജേ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button