AlappuzhaLatest NewsKeralaNattuvarthaNews

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ബംഗാള്‍ സ്വദേശി പിടിയിൽ

ചന്തിരുരില്‍ ലോട്ടറിക്കട നടത്തുകയായിരുന്ന മീര്‍മുജസം അന്‍വറിനെയാണ്(34) അരൂര്‍ പൊലീസ് പിടികൂടിയത്

അരൂര്‍: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ബംഗാള്‍ സ്വദേശി പൊലീസ് പിടിയിൽ. ചന്തിരുരില്‍ ലോട്ടറിക്കട നടത്തുകയായിരുന്ന മീര്‍മുജസം അന്‍വറിനെയാണ്(34) അരൂര്‍ പൊലീസ് പിടികൂടിയത്.

Read Also : ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വൈദ്യുതി ചാര്‍ജ് കൂട്ടരുത്: സി.പി.എമ്മിന്റെ കിളി പോയെന്ന് വി.ഡി സതീശൻ

ആലപ്പുഴ ചന്തിരൂരില്‍ ആണ് സംഭവം. ഇയാളുടെ ലോട്ടറി കടയില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടിയത്.

കടയുടെ അടിഭാഗത്ത് രഹസ്യ അറയിലാണ് ഇത്തരം പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച പുകയില ഉല്‍പന്നങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button